Sunday, 24 July 2016

തീർത്ഥ യാത്ര .


രണ്ടായിരത്തി പതിമൂന്നിൽ  എഴുതി  എഴുതിഒരു മാസികക്ക് അയച്ചു കൊടുത്തു അവർ അത് ചവറ്റു കോട്ടയിൽ എറിഞ്ഞു .  മഞ്ചേരിയിൽ പൾമണോളജി കൊണ്ഫരന്സിന്റെ സുവനീരിൽ ചേര്ത്തിരുന്നു .മറന്നു പോയതായിരുന്നു .ഇന്നിപ്പോ ഫേസ് ബുക്ക് എന്നെ ഓർമ്മിപ്പിച്ചു .കുറെ പേര് വായിച്ചതാണ് .

 തീർത്ഥ യാത്ര  ...

യാത്രക്ക് ഒരൊറ്റ രാത്രിയുടെ നീളമേ  ഉണ്ടായിരുന്നുള്ളുവെങ്കിലും വീട്ടുകാരിയുടെ തയ്യാറെട്പ്പു ഒരാഴ്ച മുപേ തുടങ്ങി . യാത്രക്കിടയിലും ,ചെന്നെത്തുന്നിടത്തും വേണ്ടതെന്തെല്ലാമെന്നു   നേരത്തെ കണ്ടറിഞ്ഞു ഓരോന്നിനും വെവ്വേറെ പൊതികൾ വെവ്വേറ കള്ളികളിൽ എഴുതി വെച്ചു ...പറഞ്ഞു പഠിപ്പിച്ചു .
" ഒറ്റക്കാണ്, അവിടെ എത്തുമ്പോ വേണ്ട കാര്യങ്ങൾ  ഓരോന്നും മറക്കും ...
ചെറിയ പേസ്റ്റും ഷേവിംഗ് സെറ്റും  ടൂത്ത് ബ്രഷും പുറത്തെ കള്ളിയിൽ ,
ഐഡന്റിറ്റി കാര്ഡ് പ്രത്യേകം ശ്രദ്ധിക്കണം ..
ടീട്ടിയെ കാട്ടി കഴിഞ്ഞാൽ എടുത്തു സൂക്ഷിക്കാൻ മറക്കരുത് . അകത്തെ കള്ളിയിൽ കാശ് വേറെ വെച്ചിട്ടുണ്ട് .."
തലയ്ക്കു വെച്ച് കിടക്കാൻ സൌകര്യത്തിനു ഒരു    തോൾ സഞ്ചിയും . സഞ്ചിയിൽ  രാത്രി നേരത്തേക്ക്  വാഴയില   വാട്ടി ചപ്പാത്തിയും  കറിയും  കുടിവെള്ള കുപ്പിയും .   ഇത്ര ഏറെ വേവലാതിപ്പെടെണ്ടാതില്ല  , തീവണ്ടിയിൽ  അവിടെ ചെന്നെത്തേണ്ടതേ ഉള്ളൂ , രണ്ടു ദിവസത്തെ പരീക്ഷ ജോലി കഴിഞ്ഞു സ്റെഷനിൽ തിരിച്ചെത്തുന്ന വരെ എല്ലാം അവര് നോക്കിക്കോളും .
രണ്ടു ദിവസം റെയിൽവേ സ്റെഷനിലെ പൊടിയും വെയിലും കൊണ്ട് കിടക്കണ്ട എന്ന് കരുതി കാർ എടുത്തില്ല . ബസ്സിറങ്ങി പെട്ടിയും തൂക്കി സ്റെഷനിൽ രണ്ടാം പ്ളാറ്റ്  ഫോറത്തിലേക്ക്   കയറുമ്പോഴേക്കും സിമന്റു ബെന്ച്ച്ചുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു . പടിഞ്ഞാറ് നിന്ന് മഞ്ഞ വെയില ചാഞ്ഞു വീഴുന്നുണ്ടായിരുന്നു . അസ്തമയ സൂര്യന് ചോപ്പ് രാശി . അവിടവിടെ  മണപ്പിച്ചു നടന്നൊരു ചാവാലി പട്ടിയെ കൈയ്യാട്ടി ഓടിച്ചു . നേരം കളയാനൊരു പുസ്തകം കൈയ്യിൽ കരുതിയത്‌ വെറുതെ തുറന്നു വെച്ചേ ഉള്ളൂ. വലിയ കാൻവാസിൽ ചെഞ്ചായത്തിൽ എഴുതിയ ചിത്രങ്ങൾക്കൊപ്പം നിക്കില്ല അക്ഷരങ്ങള വരച്ചു തരുന്ന  ചിത്രം .   തിരക്കുകൾക്കിടയിൽ വീണു കിട്ടിയൊരു സന്ധ്യക്കാഴ്ച  . നേരം പോയത് അറിഞ്ഞേ ഇല്ല .
 സൂര്യൻ താണ് നേരിയ ഇരുട്ട് പറന്നു തുടങ്ങിയപ്പോഴേക്കും പ്ളാറ്റ്    ഫോറത്തിൽ തിരക്ക് പിട്ച്ചിരുന്നു . ഇത്തിരി ദൂരെ മാറി ഒരു കുടുംബം എന്റെ ആസ്വാദനത്തിനു വിഘാതം    വരുത്തണ്ട എന്ന് കരുതിയാണോന്നറിയില്ല.... അവർ    ഏറെ നേരം എന്റെ നേരെ നോക്കി നില്ക്കുകയായിരുന്നു . ഇരിക്കാനിത്തിരി സ്ഥലം ചോദിക്കാൻ മടിച്ചു നില്ക്കുന്നതാവും എന്നത് മനസ്സിലായപ്പോ ഇത്തിരി ജാള്യത തോന്നി . പെട്ടി താഴെ വെച്ചു ഇടം കൊടുത്തു .
ഈ നാല് വയസ്സുകാരന്റെ അച്ഛനും   അമ്മയുമാണോ ?  കറുപ്പിലേറെ വെളുപ്പാണ് താടിയും മുടിയും ,
തീവണ്ടിയുടെ വരവറിയിക്കുന്ന നീണ്ട മണി  മുഴങ്ങി , മൂന്നു ഭാഷകളിൽ മാറി മാറി ഒരേ കാര്യം പറയുന്നതിനിടയിൽ അവർ  അടുത്തേക്ക്‌ നീങ്ങി നിന്ന് പറഞ്ഞ കാര്യം മുഴുവൻ മനസ്സിലായില്ല .. വാക്കുകളില ധ്രിതി ആയിരുന്നു .. ഇത്തിരി നേരത്തിന്ടയിൽ പറയാനുള്ളത് പറഞ്ഞില്ലെങ്കിൽ ഇനി ഒരിക്കലും പറയാൻ പറ്റിയില്ലെങ്കിലോ ?
" സാറ് കോഴിക്കൊട്ടുണ്ടായിരുന്നില്ലേ ? ഡോക്ടറല്ലേ ...എന്റെ മോനെ ചികിത്സിച്ച ഡോക്ടർ ...ഗോകുൽ ദാസിനെ ഓര്മ കാണ്വോ ?  ..ഇരുപത്തി രണ്ടു വര്ഷം മുപത്തെ കാര്യം സാറിനോർമ കാണില്ല ....."...ഇടയില മൌനം വിതുമ്പി .
ആകാശത്താണോ മനസ്സിലാണോ ഒരു വെള്ളിടി ...ബാക്കി പറഞ്ഞത് പാതിയെ കേട്ടുള്ളൂ .
" പതിനെട്ടു വര്ഷത്തിനു ശേഷം കിട്ടിയതാ  ഈ  മോൻ ..  ,ഇവനെ  എഴ്ത്തിനിരുത്തണം മൂകാംബിക വരെ  , അമ്മയുടെ അടുക്കൽ കൊണ്ട് പോകുന്നു  . " .. കൂകിയാര്ത്തു തീവണ്ടി വന്നത് ഭാഗ്യമായി .. അവിടന്ന് ഓടി രക്ഷ നേടാൻ ഒരിടം തേടുകയായിരുന്നു .സ്ലീപ്പർ ക്ലാസ്സിലെ മേലെ തട്ട് തന്നെ ആയതു ഭാഗ്യം . കണ്ണില കുത്തിയ മഞ്ഞ വെളിച്ചം കൈ നീട്ടി കെടുത്തി .ആര്ക്കും മുഖം കൊടുക്കാതെ തിരിഞ്ഞു കിടന്നു .വാട്ടിയ ഇലയിൽ പൊതിഞ്ഞ ചപ്പാത്തി സഞ്ചിയ്ൽ ഒപ്പം ഉറങ്ങി. വണ്ടി നീങ്ങി തുടങ്ങി ,ഓര്മയുടെ  ചക്രങ്ങൾ പുറകോട്ടും .
പാതി മയക്കത്തിൽ ഒരു മുഖം
മുടി കൊഴിഞ്ഞ മൊട്ട ,   ഇത്തിരി തുടുത്ത കവിളുകൾ ...കൂട്ടരോടൊത്തു കളികൾ  വിലക്കപ്പെട്ടു കൂട്ടിലടച്ച്ച കുറച്ചു കുട്ടികൾ . ലുക്കീമിയ ചികിത്സിക്കുന്ന വാർഡിൽ .   ഇടയില ഇത്തിരി കുത്തി നോവിക്കുമെങ്കിലും,മാമന്മാരും  ആന്റിമാരും അവര്ക്ക്  നല്ല കളിക്കൂട്ടുകാർ    ആയിരുന്നു . ചിത്രമെഴുതാനും , പാട്ട് പാടാനും ,ആന കളിക്കാനും . നാളുകൾ കഴിയുമ്പോ ഇടക്കൊരോ പൂക്കൾ    കൊഴിയും  . ഒന്ന് രണ്ടു ദിവസത്തേക്ക് എല്ലാരും കളി മറക്കും , മുഖം മ്ളാനമാവും, കാലം എല്ലാം മായ്ക്കും . മൂന്നു വര്ഷത്തെ ചികിത്സാ കാലാവധി തികച്ചു മറുകര നീന്തി എത്തുന്നത് അപൂർവ്വം, ഇടയില പലരും കാലിടറി വീഴും .
ആഴ്ച്ഛക്കൊരിക്കൽ കരച്ചിലിന്റെയും പരിഭവങ്ങളുടെയും ദിവസം ,, കീമോ തെറാപ്പി  ഞരമ്പിലും നട്ടെല്ലിലും ...കിട്ടാൻ പാടുള്ള വില കൂടിയ മരുന്നുകള  ഒട്ടും നഷ്ട്ടപ്പെട്ടു പോകാതിരിക്കാൻ ഒന്നിലധികം പേര്ക്ക്  ഷെയർ ചെയ്തു കൊടുക്കാൻ ഒരു ദിവസം പ്ളാൻ  ചെയ്യും ,  . പലപ്പോഴും ബാക്കി വന്നത് പിന്നത്തെ സെഷനിലേക്ക് എടുത്തു വെച്ചു ഉപയോഗിക്കും ,തുറന്നുപയോഗിച്ച്ച ഡേറ്റ് അടയാളപ്പെടുത്തി ഫ്രിഡ്ജിൽ വെക്കും .  ഒരു കീമോ തെറാപ്പി   ദിവസത്തിനോടുവിൽ മിട്ടായിയുടെ മധുരവും കൊടുത്ത് വാക്കുകളില തേൻ നിറച്ചു ഓരോരുത്തരെ ആയി  സോപ്പിട്ടു പിണക്കം മാറ്റിയ ശേഷമാണ് മറ്റു ജോലികളിൽ മുഴുകിയത് .  വൈകുന്നേരം ആയപ്പോഴാണ് ആദ്യത്തെ നിലവിളി ഉയര്ന്നത് , ജെന്നി ഇളകി ബോധമറ്റ ഫൈസൽ , അത് കഴിഞ്ഞു ഫാത്തിമ.. ഏറ്റം അവസാനത്തെതായി   ഗോകുൽ ദാസ് . മണിക്കൂറുകൾക്കുള്ളിൽ  മൂന്നു പൂക്കൾ   കൊഴിഞ്ഞു  .
എവിടെയാണ് പിഴവ് വന്നത് ?.വലിച്ചു കൊണ്ട് പോകുന്ന ട്രോളിക്ക് പിന്നിൽ നിന്ന് എന്റെ നേരെക്ക് നീണ്ടു വന്ന കണ്ണുകളെ നേരിടാൻ കഴിയാതെ നിലത്തേക്കു  നോക്കി നിന്നു. .
എന്ത് ശിക്ഷയും ഏറ്റു വാങ്ങാൻ  തയ്യാറായി .
 മുറിപ്പെടുത്തുന്ന ഒരു വാക്കെങ്കിലും ഉണ്ടായെങ്കിൽ ,
നെഞ്ചിലെ നെരിപ്പോട് എത്ര നാൾ നീറി നിന്നു . എല്ലാം തണുപ്പിക്കുന്ന കാലം , എല്ലാം മായ്ച്ചു പുതിയത് വരച്ചു വെക്കുന്ന കാലം ..ഇപ്പൊ ഇങ്ങനെ ഒരു   ഓര്മപ്പെടുത്തലും  കാലത്തിന്റെ കണക്കു പുസ്തകത്തില കുറിച്ചു വെച്ചു കാണും .
ഏറെ നേരം നിർത്തിയിട്ടൊരു സ്റേഷൻ എതാനെന്നറിയാൻ കീഴെ ഇറങ്ങി, നേരം പുലരുന്നെ ഉള്ളൂ . വലിയൊരു സ്റേഷൻ , അറിയാത്തൊരു ഭാഷയിൽ എഴുതിയത് വായിക്കാൻ പറ്റിയില്ല . ദൂരെ പ്ളാസ്റ്റിക്ക് കൊണ്ട് മൂടി വെച്ച പത്രങ്ങളിൽ തിരഞ്ഞു മലയാള അക്ഷരങ്ങള്ക്കായി ,,കിട്ടിയൊരു ഇംഗ്ളീഷ്   പത്രം വാങ്ങി .

  " ഞങ്ങളുടെ ഭാഗ്യം ,.സാറിനെ എങ്ങനെ ഉണര്ത്തും എന്ന് കരുതി  ഈ കമ്പാർട്ടുമെന്റിനു പുറത്തു കുറെ നേരം കാത്ത ശേഷം വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു . ഞങ്ങളുടെ യാത്ര ഇവിടെ വരെയേ ഉള്ളൂ  , ഇവിടെ നിന്ന് ഒരു കുറച്ചു ബസ്സിനു പോണം ...നാളെ മടങ്ങും ." തൊഴു കൈയ്യോടെ സൂര്യൻ ഉദിച്ച പോലെ മുഖത്തെ സന്തോഷം
"ഉണ്ണ്യേ .. കാലു തൊട്ടു നെറീല്  വെക്ക്.. ദൈവാ ഇത് "
കുനിയുന്ന കൊച്ചു ശിരസ്സിൽ നെറുകയിൽ  വെച്ച കൈകൾ വിറച്ചിരുന്നു .

Nephrotic syndrome

Three year old girl only child born to a  young couple was diagnosed as Nephrotic syndrome at one and half years of age. No consangu...